കാഞ്ഞിലശ്ശേരി ശിവക്ഷേത്ര മഹോൽസവം പ്രവർത്തനങ്ങൾക്ക് തുടക്കം

news image
Dec 15, 2023, 7:01 am GMT+0000 payyolionline.in
കുടമാറ്റം ഉൾപ്പടെ ഒട്ടേറെ പുതുമകൾ. കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവ പ്രവർത്തനങ്ങൾക്ക് പ്രൗഢമായ തുടക്കം. മലബാറിലെ ചിരപുരാതനമായ കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവ പ്രവർത്തനങ്ങൾ സജീവമാക്കി ഭക്ത ജനങ്ങൾ.
മലക്കെഴുന്നെള്ളിപ്പു ദിവസം മാർച്ച് 7 ന് 111 വാദ്യകലാകാരന്മാർ  അണിനിരക്കുന്ന ആലിൻ കീഴ് മേളം, ലാക്ഷണിക സൗന്ദര്യം ഒത്തിണങ്ങുന്ന  ഗജവീരന്മാരുടെ അകമ്പടിയിൽ നടക്കുന്ന കുടമാറ്റം എന്നിവ സന്തോഷകരമായ ദൃശ്യ സാധ്യതയായി മാറും.
ശിവരാത്രി മഹോത്സവ വേളയിൽ മഹാദേവന്റെ പേരിൽ പ്രതിഭാശാലികൾക്ക് മൃത്യുഞ്‌ജയ പുരസ്കാരം നൽകി വരുന്നു.  ഗാനകോകിലം കേരളശ്രീ ഡോ. വൈക്കം വിജയലക്ഷ്മിയെയാണ് ഇത്തവണ പുരസ്കാരം നൽകി ആദരിക്കുന്നത്. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പുരസ്കാര ദാന പരിപാടിയിൽ സംബന്ധിക്കും.
2024 മാർച്ച് 6 ന് ഡോ. വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള ആഘോഷപരിപാടികളിൽ സവിശേഷ പ്രാധാന്യമുള്ളതാണ്.
ശിവരാത്രി ദിവസം രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ അഖണ്ഡ നൃത്താർച്ചന അരങ്ങേറുന്നു. 25 ലധികം നർത്തകികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, കഥക്, ഒഡീസ്സി, ഗുജറാത്തി നൃത്തരൂപങ്ങൾ നാട്യമണ്ഡപത്തിൽ അവതരിപ്പിക്കും.
മാർച്ച് 3 ന് നടക്കുന്ന ഭക്തജന സംഗമം ആഘോഷ പരിപാടികളിലെ മറ്റൊരു വൈവിധ്യമാണ്.
മാർച്ച് 7, 8 തിയ്യതികളിൽ നടക്കുന്ന ഉത്സവ സദ്യയിൽ പതിനായിരം പേർ പങ്കെടുക്കും.
കൂടാതെ വിവിധ ദിവസങ്ങളിൽ ഓട്ടൻ തുള്ളൽ, ചാക്യാർ കൂത്ത്, മത്തവിലാസം കൂത്ത്, നൃത്ത സദസ്സുകൾ, നാടകം, സിനിമാറ്റിക് നൃത്തം, ഭജൻസ്  എന്നിവ ആഘോഷ പരിപാടികളെ ആഹ്ളാദ ഭരിതമാക്കുന്നു.
ശിവരാത്രി മഹോത്സവ പരിപാടികൾ പൂർണ്ണമായും ഹരിത നിയമാവലി അനുസരിച്ചാണ് നടക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്ക്കരണത്തിന്റെ ഭാഗമായി
200 ഓളംവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സ്പോർട്ട്സ് ഡിസ്പ്ലേ ആഘോഷ പരിപാടികൾക്ക് സാമൂഹ്യമാനം നല്കുന്നു.
ഡോക്ടർ എൻ. വി. സദാനന്ദൻ ജനറൽ കൺവീനറും, ഉണ്ണികൃഷ്ണൻ വസുദേവം ചെയർമാനുമായി 151 അംഗ സംഘാടക സമിതിയാണ് ഉത്സവാഘോഷ പരിപാടികളുടെ ചുക്കാൻ പിടിക്കുന്നത്.
ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ നമ്പൂതിരി, ദേവസ്വം ജീവനക്കാർ എന്നിവരും പ്രവർത്തനങ്ങളിൽ ഏക മനസ്സായി കൈ കോർക്കുന്നു.
1. കാനത്തിൽ ജമീല, എം.എൽ എ
2. ഉണ്ണികൃഷ്ണൻ വസുദേവം, ചെയർമാൻ, ഉത്സവാഘോഷ കമ്മിറ്റി
3. ഡോ. എൻ. വി. സദാനന്ദൻ, ജനറൽ  കൺവീനർ.
4. പുരുഷോത്തമൻ നമ്പൂതിരി… ക്ഷേത്രം മേൽ ശാന്തി.
5. യു കെ.രാഘവൻ മാസ്റ്റർ
6. ഇ. അനിൽ കുമാർ
7. രഞ്ജിത്. കുനിയിൽ
8. വിനീത് തച്ചനാടത്ത്
9 . ചന്ദ്രശേഖരൻ മാത്യച്ഛായ. ബ്രോഷർ പ്രകാശനംകാനത്തിൽ ജമീല എം.എൽ എ മേൽശാന്തിപുരുഷോത്തമൻ നമ്പൂതിരിക്ക് കൈമാറി നിർവ്വഹിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe