പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ വി പി സുധാകരന്‍റെ  രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു

news image
Oct 13, 2022, 7:48 am GMT+0000 payyolionline.in

പയ്യോളി : പയ്യോളിയില്‍  വി പി സുധാകരന്‍റെ  രണ്ടാം ചരമവാർഷിക ദിനത്തിൽ വീട്ടുവളപ്പിൽ പുഷ്പാർച്ചന നടത്തി.  മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പൊതുമണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന  സാമൂഹ്യ പ്രവർത്തകനായിരുന്നു വി പി സുധാകരൻ. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ കെ ശീതൾ രാജ്, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് മനോജ് എൻ എം, പി. വി ചന്ദ്രഹാസൻ, കണ്ണൻ കൊഞ്ചൻകണ്ടി, അനീഷ് മരച്ചാലിൽ, സി വി രാജൻ കൂത്താളി, രാജൻ കുളങ്ങരക്കണ്ടി, ഷിജേഷ് സുധാകരൻ എന്നിവർ പങ്കെടുത്തു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe