പിഷാരികാവ് ക്ഷേത്ര പരിസരത്തെ ഭക്ഷണ സ്റ്റാളുകളിൽ സൂക്ഷിച്ചിട്ടുള്ള പഴകിയ ഭക്ഷണ വസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു

news image
Mar 29, 2023, 1:10 pm GMT+0000 payyolionline.in
കൊയിലാണ്ടി : കൊല്ലം  പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന ഭക്ഷണ സ്റ്റാളുകളിലും ക്ഷേത്രപരിസരത്തെ ഹോട്ടലുകളിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടി നടത്തിയ പരിശോധനയില്‍ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള പഴകിയ ഭക്ഷണ വസ്തുക്കളും തീയതി കഴിഞ്ഞ എഴുപതോളം പാല്‍ പാക്കറ്റുകളും പിടിച്ചെടുത്തു നശിപ്പിക്കുകയും പാല്‍ ഉല്പന്നങ്ങല്‍ വില്‍പന നടത്തിയ ഫാമിലി ഗെയിം എന്ന സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് താൽക്കാലിക സ്റ്റാളുകളും പരിശോധനയുടെ ഭാഗമായി അടപ്പിച്ചു.വരും നാളുകളിലും ക്ഷേത്ര പരിസരത്ത് കർശന പരിശോധന നടത്തുമെന്നും  ആരോഗ്യത്തിന് ഹാനികരമായതും  നിരോധിച്ചതുമായ തരത്തില്‍ ഭക്ഷണ വസ്തുക്കളുടെ വില്‍പ്പന നടത്തുനവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ കൊയിലാണ്ടി ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ രഞ്ജിത്ത് ഡി  അറിയിച്ചു.
 പരിശോധനയില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർമാരായ റിഷാദ് കെ, ലിജോയ് എൽ , തിരുവങ്ങൂർ സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സി,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവൻ വി,  മേഴ്സി ബിജോളി, സജിത്ത് കുമാര്‍ കെ കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ശൈലേഷ് പി എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  മണികണ്ഠൻ ടി എം, കരീം കെ, ലീഗല്‍ മെട്രോളജി  ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍ ഇ, താലൂക്ക് ഓഫീസ് ജീവനക്കാരായ സിന്ധു കെ, പ്രകാശന്‍ വി ടി, നിജില്‍ രാജ്, വിയ്യൂര്‍ വില്ലേജ് ഓഫീസര്‍ രമേശന്‍ കെ പി എന്നിവര്‍ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe