മാഹി: മാഹി മേഖല സർക്കാർ വിദ്യാലയങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് 12 മുതൽ 16 വരെ തീയതികളിൽ മാഹി നിവാസികളായ വിദ്യാർഥികൾക്ക് ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഒഴിവ് വരുന്ന സീറ്റിലേക്ക് 19 മുതൽ 21 വരെ കേരള വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. വെബ്സൈറ്റ്: www.ceomahe.edu.in