കൊയിലാണ്ടി: മണിപ്പൂരിലെ ഭരണകൂട സ്പോൺസേർഡ് കലാപത്തിനെതിരെ കൊയിലാണ്ടിയിൽ
നാടകക്കാരുടെ പ്രതിഷേധം. ഇന്ത്യയുടെ പാർലിമെൻ്റ് വിഷയം ചർച്ച ചെയ്യണമെന്നും ഒരു സർവ്വകക്ഷി സംഘം മണിപ്പൂർ സന്ദർശിക്കണമെന്നും നാടക് ആവശ്യപ്പെട്ടു . തെരുവുകൾ കത്തുമ്പോൾ മനുഷ്യരക്തത്താൽ കുതിരുമ്പോൾ നിശ്ശബ്ദ പാലിക്കുന്ന ഭരണകൂടം ജനാധിപത്യത്തിന് അപമാനമാണ് .
ചന്ദ്രശേഖരൻ തിക്കോടി, വിജയരാഘവൻ ചേലിയ, ഡോ.സോമൻ കടലൂർ ,നാടക് ജില്ലാ സെക്രട്ടി എൻ.വി ബിജു, സജീവ് കീഴരിയൂർ ,രവീന്ദ്രൻ മുചുകുന്നു, എന്നിവർ സംസാരിച്ചു. പോസ്റ്റർ പ്രദർശനവും പ്രതിഷേധ പ്രകടനവും നടന്നു.