അട്ടപ്പാടിയിലെ ശിശുമരണം: പ്രത്യേക ആരോഗ്യ പദ്ധതി നടപ്പാക്കണം -വെൽഫെയർ പാർട്ടി

news image
Aug 25, 2023, 4:18 am GMT+0000 payyolionline.in

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ശി​ശു​മ​ര​ണം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ആ​രോ​ഗ്യ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​എ​സ്. അ​ബൂ ഫൈ​സ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ രം​ഗ​ത്ത് പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന ജ​ന​സ​മൂ​ഹ​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ. എ​ന്നാ​ൽ, ഇ​വി​ട​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളി​ല്ല.

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ (എ​ൻ.​ആ​ർ.​സി) സാ​ധാ​ര​ണ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യം പോ​ലു​മി​ല്ല. കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം പേ​രി​ന് മാ​ത്ര​മാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഊ​രു​ക​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ സൗ​ക​ര്യ​മി​ല്ല. കോ​ട്ട​ത്ത​റ ഗ​വ. ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല​ട​ക്കം മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും പി.​എ​സ്. അ​ബൂ ഫൈ​സ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe