കോഴിക്കോട് : ജില്ലയിൽ ഇതുവരെ വിറ്റത് 1,69,105 തിരുവോണം ബമ്പർ ടിക്കറ്റുകൾ. ഓണം ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ച് മൂന്നാഴ്‌ച പിന്നിടുമ്പോഴാണിത്. കഴിഞ്ഞ വർഷം 3,73,000 ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റിരുന്നത്. ഇത്തവണ ഇത് മറികടക്കുമെന്നാണ് വിപണിയിലെ സൂചന. ആദ്യനാളുകളിൽ സാധാരണ നിലയിലായിരുന്ന വിൽപ്പന ഓണമടുത്തതോടെയാണ് കുതിച്ചത്. 20നാണ് നറുക്കെടുപ്പ്. നറുക്കെടുപ്പ് തീയതിക്ക് അടുത്ത ദിവസങ്ങളിൽ വിൽപ്പന ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 സീരീസിലായി 90 ലക്ഷം ടിക്കറ്റാണ് ഇതുവരെ വിൽപ്പനക്കെത്തിയത്. 20 ദിവസങ്ങളിലായി 23,50,000 ടിക്കറ്റ് വിറ്റഴിച്ചു.