കൊയിലാണ്ടി : സാമൂഹിക ജീവിതത്തെ വിഭജിക്കാൻ വർഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സാംസ്ക്കാരിക രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും നിത്യജീവിതത്തിന്റെ വളവുകളിലും തിരിവുകളിലും വഴി വിളക്കായി നിൽക്കാൻ മാനവികത ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള കലാ സാഹിത്യ പ്രസ്ഥാനങ്ങളുടെ ഇടപെടലുകൾക്ക് കരുത്ത്പകരണമെന്നും സി.പി. എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.
ഒക്ടോബർ 7, 8 തിയതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ജില്ലാ സമ്മേളനസംഘാടക സമിതി രൂപീകരണ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അഡ്വ കെ സത്യൻ സ്വാഗതം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഏ.കെ രമേഷിന്റെ അധ്യക്ഷതയിൽ കെ.ടി കുഞ്ഞിക്കണ്ണൻ, യു ഹേമന്ദ് കുമാർ , പി. വിശ്വൻ ,കെ. ദാസൻ , ജാനമ്മ കുഞ്ഞുണ്ണി. കെ. കെ. മുഹമ്മദ് ,സി.അശ്വനിദേവ്, കെ മധു തുടങ്ങിയവർ സംസാരിച്ചു . കാനത്തിൽ ജമീല ചെയർമാനും സി. അശ്വനിദേവ് ജനറൽ കൺവീനറും അഡ്വ.കെ സത്യൻ ട്രഷററുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.