കൊയിലാണ്ടി : പൂർവ്വികരായ പണ്ഡിതൻമാരും മഹത്തുക്കളും നൽകിയ ത്യാഗപൂർവ്വമായ പ്രവർത്തനങ്ങളാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും ഇസ്ലാമിക പ്രചരണത്തിനും മത – ഭൗതിക – വിദ്യഭ്യാസ രംഗത്തെ പുരോഗതികൾക്കും സംരക്ഷണത്തിനും സമസ്ത പ്രതിജ്ഞബന്ധമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു .
മുചുകുന്ന് എജുവില്ലേജിൽ ദ്വിദിന കോഴിക്കോട് ജില്ല ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംഘാടക സമിതി ട്രഷറർ സയ്യിദ് ടി.പി.സി തങ്ങൾ പതാക ഉയർത്തിയ ചടങ്ങിൽ സമസ്ത ജില്ല പ്രസിഡൻ്റ് എ.വി അബ്ദു റഹ്മാൻ മുസ്ല്യാർ അധ്യക്ഷനായി .എ.പി.പി തങ്ങൾ ,ഇ.കെ അബൂബക്കർ മുസ്ല്യാർ , ഒളവണ്ണ അബൂബക്കർ ദാരിമി ,എൻ .അബ്ദുള്ള മുസ്ല്യാർ , കെ.അബ്ദുൾ ബാരി മുസ്ല്യാർ , കെ.മോയിൻകുട്ടി മാസ്റ്റർ ,പി.എം അബ്ദുസ്സലാം ബാഖവി .കുട്ടിഹസ്സൻ ദാരിമി , സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ , സലാം ഫൈസി മുക്കം , അബ്ദുറസാക്ക് ബുസ്താനി ,കെ .പി കോയ ഹാജി , ഒ.പി അഷ്റഫ് സംസാരിച്ചു .
വിവിധ പഠന ക്ലാസുകളിൽ കെ.മോയിൻകുട്ടി മാസ്റ്റർ ,പി .എം അബ്ദുൾ സലാം ബാഖവി ,മുസ്തഫ അശ്റഫി കക്കുപ്പടി ,അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ,ഇ.അലവി ഫൈസി കുളപറമ്പ് ,എം.ടി അബൂബക്കർ ദാരിമി , അബ്ദുള്ള മുജ്തബ ഫൈസി ആനക്കര , ജസീൽ കമാലി ഫൈസി, അരക്കു പറമ്പ് എന്നിവർ ക്ലാസ്സെടുത്തു