കൊയിലാണ്ടി: ശാസ്ത്രമേളക്കിടയിൽ സ്വർണ്ണാഭരണം നഷ്ടമായി ‘ ‘വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് നൽകി മിൽമ ബൂത്തുകാരൻ മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിലെ മിൽമ ബൂത്തുകാരനും, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറിയുമായ പി. ഷാജുവിനാണ് രണ്ടര പവൻ വരുന്ന സ്വർണ്ണവള വീണു കിട്ടിയത്.മകളെയും കൊണ്ട് ജില്ലാ ശാസ്ത്രമേളക്ക് എത്തിയ വടകര പുറങ്കര മുട്ടുങ്ങവളപ്പിൽ പി.എം.ലിജിയുടെതായിരുന്നു കളഞ്ഞു പോയ വള.
രാവിലെ 11, 30 ഓടെയായിരുന്നു സ്വർണ്ണവള നഷ്ടമായത്, ശാസ്ത്രമേളക്കിടയിൽ സ്വർണ്ണാഭരണം നഷ്ടമായതിനെ തുടർന്ന് അനൗൺസ്മെൻറ് നടത്തിയിരുന്നു അന്വേഷണം നടക്കുന്നതിനിടയിലാണ് ഷാജുവിന് തൻ്റെ കടയുടെ മുൻ വശത്തു നിന്നും വള കിട്ടിയത്. വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കലിൻ്റെയും, പ്രധാന ദ്ധ്യാപിക അജിതയുടെ സാന്നിധ്യത്തിൽ വള ഉടമയായ ലിജിയെ തിരിച്ചെൽപ്പിച്ചു. ഉന്നത വിദ്യാഭ്യാസ അധികൃതരും സ്കൂൾ പി.ടി.എ.യുംഷാജുവിനെ അഭിനന്ദിച്ചു.