സ്വയം തൊഴിൽ വായ്പാ തട്ടിപ്പ്, ചതിക്കപ്പെട്ടത് നിരവധി സ്ത്രീകൾ; മുഖ്യപ്രതിയായ സ്ത്രീ അറസ്റ്റിൽ 

news image
Dec 16, 2023, 12:24 pm GMT+0000 payyolionline.in

തിരുവനന്തപുരം: കോർപ്പറേഷനിലെ സ്വയം തൊഴിൽ വായ്പാ തുക തട്ടിയെടുത്ത കേസിൽ  മുഖ്യപ്രതികളിലൊരാളായ ഗ്രേസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരായി നിന്ന് ഗ്രേസി അടക്കം പ്രതികളാണ് പണം തട്ടിയതെന്ന് പൊലീസ് കണ്ടെക്കിയിരുന്നു. 35 ലക്ഷം രൂപയുടെ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.  

സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി സ്ത്രീകള്‍ രൂപീകരിക്കുന്ന സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് കോർപ്പേറഷൻ വായ്പ നൽകുന്നത്. മൂന്നേമുക്കൽ ലക്ഷം രൂപ സബ്സിഡിയാണ്. ഒന്നേ കാൽ ലക്ഷം രൂപ സംഘം തിരിച്ചടിക്കണം. സംഘങ്ങള്‍ നൽകിയ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചാൽ ഇന്ത്യ ബാങ്ക് വഴിയാണ് വായ്പ അനുവദിക്കുന്നത്. സംഘങ്ങള്‍ക്ക് ഉൽപ്പനങ്ങള്‍ നിർമ്മിക്കാൻ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാ‍ർക്കാണ് പണം ബാങ്കിൽ നിന്നും നേരിട്ട് നൽകുന്നത്. അങ്ങനെ ഏഴു സംഘങ്ങള്‍ക്ക് 35 ലക്ഷം രൂപ കോർപ്പറേഷന്റെ നിർദ്ദേശ പ്രകാരം ഇന്ത്യൻ ബാങ്കിൽ നിന്നും അനുവദിച്ചു. പക്ഷെ ഒരു പൈസപോലും സ്വയം സഹായ സംഘങ്ങള്‍ക്ക് ലഭിച്ചില്ല. കരാറുകാരും സ്ത്രീകളെ സഹായിക്കാനെത്തിയ ഇടനിലക്കാരും ചേർന്ന് ഈ പണം തട്ടിയെടുത്തു. സ്വയം സഹായ സംഘങ്ങള്‍ നിർമ്മാണ യൂണിറ്റുകള്‍ തുടങ്ങാത്തതിനാൽ മുഴുവൻ ബാധ്യതയും സ്ത്രീകളുടെ തലയിലായി. സ്വന്തം അക്കൗണ്ടിൽ നിന്നും പോലും പണമെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് ചതിക്കപ്പെട്ട വിവരം സ്ത്രീകള്‍ അറിയുന്നത്.

ഇടനിലക്കാരും ബാങ്ക് മാനേജറും ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് പ്രതിയാക്കിയത്. ഇടനിലക്കാരിയായ തിരുമല സ്വദേശി അനു എന്നു വിളിക്കുന്ന രജില രാജനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യൂണിറ്റുകളുടെ പ്രവ‍ർത്നം തുടങ്ങാൻ പണം ലഭിക്കുന്നത് വൈകിയിപ്പോള്‍ സംഘത്തിലുള്ള സ്ത്രീകള്‍ പലപ്പോഴായി സഹായത്തിനെത്തിയ ഇടനിലക്കാരെ സമീപിച്ചു. വായ്പ കോർപ്പറേഷൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് സത്രീകളെ കബളിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe