കൊയിലാണ്ടി: കൊയിലാണ്ടി 14-ാം മൈൽസിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷം ആണ് മരം പൊട്ടി വീണത്. കെ.എസ്.ഇ.ബി. ഇലക്ട്രിക്ക് ലൈനും പൊട്ടി വീണു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ സി കെ മുരളീധരന്റെ നേതൃത്വത്തിൽ എഎസ്.ടി.ഒ. ജോയ് എബ്രഹാ,ഗ്രേഡ് എ എസ്. ടി. ഒ മജീദ്, എഫ്.ആർ.ഒ. മാരായ ഹേമന്ദ് ബി,സുകേഷ് കെബി,അനൂപ് എൻപി,നിതിൻരാജ്,ഇന്ദ്രജിത്ത്,ഹോംഗാർഡ് പ്രദീപ് സി എന്നിവർ മരം മുറിക്കുന്നതിൽ ഏർപ്പെട്ടു.