പയ്യോളി : പയ്യോളി മുൻസിപ്പൽ കേരളോൽസവത്തിൽ എയിം സ്പോർട്സ് ഓവറോൾ കിരീടം നേടി. തിക്കോടി ടി.എസ്.വി. ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ നടന്ന അത്ലറ്റിക് മീറ്റിൽ 130 പോയിന്റ് നേടി എയിം സ്പോർട്സ് ഒന്നാം സ്ഥാനത്ത് എത്തി.
മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റിയ്യാസ് പയ്യോളിയിൽ നിന്നും എയിം സ്പോർട്സ് സെക്രട്ടറി മാസ്റ്റർ അജിത് റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. കേരളോൽസവം മത്സരങ്ങളിൽ എയിം സ്പോർട്സിന്റെ മികവറിയിച്ച പങ്കാളിത്തം ശ്രദ്ധേയമായി.