വടകര ∙ അഴിയൂരിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന കണ്ടെയ്നർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അഴിയൂർ കോറോത്ത് റോഡിൽ തുരുത്തി പുറത്ത് സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലാണ് കണ്ടെയ്നർ കണ്ടെത്തിയത്.
പ്രദേശവാസികളാണ് കണ്ടെയ്നർ ആദ്യം കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന്, ചോമ്പാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ചോമ്പാൽ സി ഐ യുടെ നേതൃത്വത്തിൽ വടകര നിന്നെത്തിയ ബോംബ് സ്ക്വാഡ് കണ്ടെയ്നർ കസ്റ്റഡിയിലെടുത്തി സ്റ്റേഷനിലേക്ക് മാറ്റി.. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.