പയ്യോളി:ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) നേതൃത്വത്തിൽ അകലാപ്പുഴ തുരുത്തിൽ ഇക്കോ-ഫാം ടൂറിസം പ്രോജക്റ്റുകളുടെ ഒന്നാം ഘട്ടമായ ‘ഓർഗ്ഗാനിക്ക് ഐലന്റ്’ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയർമാൻ അബു കോട്ടയിൽ അധ്യക്ഷനായി. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയായി.

അകലാപ്പുഴ തുരുത്തിൽ ജി.ടി.എഫ് ‘ ആരംഭിച്ച ഓർഗ്ഗാനിക്ക് ഐലന്റ് തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ ഉദ്ഘാടനം ചെയ്യുന്നു
തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, വാർഡ് മെമ്പർമാർ സൗജത്ത്, സന്തോഷ് തിക്കോടി, കൺസ്യൂമർ ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് സന്തോഷ് തുറയൂർ, സി.ഹനീഫ മാസ്റ്റർ, മടത്തിൽ അബ്ദുറഹിമാൻ, ആർ.കെ റഷീദ് വൈസ് ചെയർമാൻ ശ്രീധരൻ നമ്പ്യാർ,സലാം കെ.പാലൂർ സംസാരിച്ചു. മാനേജിങ് ഡയരക്ടർ ജി.ആർ അനിൽ സ്വാഗതവും ഡയരക്ടർ ജാഫർ കടലൂർ നന്ദിയും പറഞ്ഞു