അഖിലേന്ത്യാ സയന്‍സ് എക്സിബിഷന്‍ 18ന് കീഴൂരില്‍ ആരംഭിക്കും

news image
Dec 14, 2013, 7:00 pm IST payyolionline.in

പയ്യോളി: വടക്കെ മലബാറിലെ സുപ്രധാനമായ കീഴൂര്‍ മഹാശിവക്ഷേത്ര ആറാട്ട്‌ മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വ വയലില്‍ (ഇ.കെ നായനാര്‍ മിനി സ്റ്റേഡിയം) 18 മുതല്‍ 27  വരെ അഖിലേന്ത്യാ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കു മെന്ന്  സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേഖല ശാസ്ത്ര കേന്ദ്രം, സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഐ എസ്.ആര്‍.ഒ  കോഴിക്കോട് മെഡിക്കല്‍കോളേജ് അനര്‍ട്ട്, വനം വകുപ്പ്, ഫോക്ക് ലോര്‍ അക്കാദമി, കേരള ഫയര്‍ ഫോഴ്സ്, വൈദ്യുതി വകുപ്പ്, കൃഷി വിജ്ഞാന കേന്ദ്രം, കേരള പോലീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ എക്സിബിഷനില്‍ പങ്കെടുക്കും.  വിദ്യാര്‍ത്ഥികള്‍ക്കും വിജ്ഞാ കുതികകള്‍ക്കം ഏറെ പ്രയോജനകരമായ രീതിയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.  ജനസമാന്യത്തിന് ശാസ്ത്ര സാങ്കേതിക, ആരോഗ്യ, വിവര വിനിമായ കാര്‍ഷിക, കലാ സാംസ്കാരിക പൈതൃക ഗവേഷണ രംഗങ്ങളില്‍ നമ്മുടെ നാട് കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ രൂപ പ്രവര്‍ത്തനം മാതൃകകള്‍ നേരിട്ട് കാണുന്നതിനും വിദഗ്ദരുമായി സംവിധിക്കുന്നതിനും എക്സിബിഷനില്‍ അവസരമുണ്ടായിരിക്കും. മേളയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാകാരന്‍മാര്‍ ഓരോദിവസവും രാത്രി 8 മണിമുതല്‍ അരങ്ങേറും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ മഠത്തില്‍ നാരായണന്‍ മാസ്റ്റര്‍, കണ്‍വീനര്‍ സന്തോഷ്‌ മീറങ്ങാടി, കെ.പി രമേശന്‍ മാസ്റ്റര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സി.കെ പ്രഭാകരന്‍ അടിയോടി പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe