അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന് തുടക്കമായി

news image
Nov 15, 2013, 11:08 am IST payyolionline.in

കൊയിലാണ്ടി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ  താലൂക്ക്തല ആഘോഷം  കൊയിലാണ്ടി സര്‍വീസ് സഹകരണ  ബാങ്കില്‍ തുടങ്ങി. സര്‍ക്കിള്‍ സഹകരണ  യൂണിയന്‍  ചെയര്‍പെഴ്സന്‍  ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു.  കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ യു. രാജീവന്‍ അധ്യക്ഷത വഹിച്ചു.  അസി. രജിസ്ട്രാര്‍ എ.വി. അനില്‍കുമാര്‍,  ചേനോത്ത് ഭാസ്ക്കരന്‍,  കെ.എ. അജയകുമാര്‍,  പി രത്നവല്ലി, കെ.കെ  ദാമോദരന്‍,  എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe