അങ്കണവാടികൾ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി

news image
Jan 13, 2021, 3:31 pm IST

ന്യൂഡൽഹി: അങ്കണവാടികൾ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി. കണ്ടെയ്ൻമെൻറ് സോണിൽ ഒഴികെ അങ്കണവാടികൾ തുറക്കാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നുണ്ടോ എന്നതുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെ ആണ് സുപ്രീം കോടതി ഉത്തരവ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe