അങ്കണ്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു

news image
Jan 15, 2021, 12:44 pm IST

തിരുവനന്തപുരം: അങ്കണ്‍വാടി ടീച്ചര്‍മാക്ക് പ്രതിമാസ പെന്‍ഷന്‍ 2000 രൂപയായും ഹെല്‍പര്‍മാരുടെ പെന്‍ഷന്‍ 1500 രൂപയായും ഉയര്‍ത്തുന്നു. ഇവരുടെ പ്രതിമാസ അലവന്‍സ് 10 വര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് 500 രൂപയായും അതിന് മുകളിലുള്ളവര്‍ക്ക് 1000 രൂപയാക്കിയും വര്‍ധിപ്പിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ ഓണറേറിയം 8000 രൂപയാക്കി ഉയര്‍ത്തും. സിഡിഎസ് അംഗങ്ങള്‍ക്ക് ടിഎ ആയി 500 രൂപവീതം മാസം അനുവദിക്കും. ആശ പ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe