അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ-യൂറോപ്പ്‌ ഉഭയകക്ഷി വ്യാപാരം 20,000 കോടി ഡോളറായേക്കും

news image
Oct 23, 2013, 11:17 am IST payyolionline.in

ഹൈദരാബാദ്‌: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുളള വ്യാപാര ഇടപാടുകള്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 20000 കോടി ഡോളറായേക്കും. യൂറോപ്യന്‍ യൂണിയന്‍ മുതിര്‍ന്ന പ്രതിനിധിയായ ജൊവാവൊ ക്രവീഞ്ഞോയാണ്‌ ഇക്കാര്യം പറഞ്ഞത്‌. ഇരുകൂട്ടരും തമ്മിലുള്ള സ്വതന്ത്ര വ്യാപാര പങ്കാളിത്തത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചില തടസങ്ങള്‍ യുപി എ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ്‌ ഒത്തുതീര്‍പ്പാക്കുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യൂറോപ്യന്‍ യൂണിയനു വ്യാപാര ബന്ധമുള്ള 28 രാജ്യങ്ങളില്‍ ഇന്ത്യയാണ്‌ ഏറ്റവും വലിയ പങ്കാളി. കഴിഞ്ഞവര്‍ഷം വരെ ഇരുകൂട്ടരും തമ്മിലുള്ള വ്യാപാരം 103.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. സ്വതന്ത്ര വ്യാപാര കരാറിന്റെ കാര്യത്തിലുള്ള തടസങ്ങള്‍ നീക്കാന്‍ കഴിഞ്ഞവര്‍ഷം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും അതു വേണ്‌ടത്ര മുന്നോട്ടുപോയിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ചിലപ്പോള്‍ പുതിയ സര്‍ക്കാര്‍ വരുന്നതുവരെ നടപടികളില്‍ കാലതാമസമുണ്ടാകുകയാണെങ്കില്‍ അതു സ്വഭാവികമാണെന്നും ക്രവിഞ്ഞോ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe