‘അടിപ്പാത ഔദാര്യമല്ല അവകാശമാണ്’; ദേശീയപാത മടപ്പള്ളിയിൽ അടിപ്പാതക്കായി മനുഷ്യക്കോട്ട തീർത്തു

news image
Jan 9, 2023, 2:25 pm GMT+0000 payyolionline.in

ഒഞ്ചിയം:  ‘അടിപ്പാത  ഔദാര്യമല്ല  അവകാശമാണെന്ന്’ പ്രഖ്യാപിച്ച്  മടപ്പള്ളി  അടിപ്പാത  കർമ്മ സമിതിയുടെ  നേതൃത്വത്തിൽ  ദേശീയപാതയിൽ മടപ്പള്ളി കേന്ദ്രികരിച്ചു  മനുഷ്യക്കോട്ട  തീർത്തു.  സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആൾക്കാർ  പങ്കെടുത്തു. മനുഷ്യക്കോട്ട  കെ.കെ.രമ എം എൽ എ ഉദ്ഘാടനം ചെയ്തു.

മടപ്പള്ളിയിൽ അടിപ്പാതക്കായി തീർത്ത  മനുഷ്യക്കോട്ട 

ജനങ്ങൾ  അത്യവശ്യമായ  അടിപ്പാത  അനുവദിക്കണമെന്ന്  അവർ പറഞ്ഞു.  ചടങ്ങിൽ  സമിതി ചെയർമാൻ  പി. സുരേഷ് ബാബു  അധ്യക്ഷത വഹിച്ചു. ഒഞ്ചിയം   പഞ്ചായത്ത് പ്രസിഡണ്ട്, പി.ശ്രീജിത്ത്, ശശികല ദിനേശൻ, സി.കെ.വിശ്വനാഥൻ, പ്രദീപ് പുത്തലത്ത്, അഡ്വ.  ഒ   ദേവരാജ്,  പി പി സോമൻ, അഡ്വ  എം  രാജേഷ്,  എ ടി മഹേഷ്, പ്രദീപ് ചോമ്പാല, അഷറഫ് മമ്മാലക്കണ്ടി, സുധീർ  മഠത്തിൽ, കെ കലാജിതത്, യു  എം  സുരേന്ദ്രൻ , വി വി  മഹമൂദ്, റഹീസ നൗഷാദ്, ശാരദാവത്സന്‍,  ശൈലജ കൊയിലോത്ത്, അഡ്വ  അനിൽകുമാർ  എന്നിവർ  സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe