“ഇരിങ്ങൽ ടൗണിൽ അടിപ്പാത നിർമ്മിക്കണം”: കെ മുരളീധരൻ എം പി സ്ഥലം സന്ദർശിച്ചു

news image
Oct 26, 2022, 3:32 pm GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നിവേദനം നൽകിയതിനെ തുടർന്ന് വടകര എം.പി .കെ.മുരളീധരൻ ഇരിങ്ങൽ ടൗൺ സന്ദർശിച്ചു. അടിപ്പാത നിർമ്മാണത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുകയും അതിനു വേണ്ടിയുള്ള തുടർ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.

 


വിവിധ സ്കൂളുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് നിവേദനം നൽകുകയുണ്ടായി.
പയ്യോളി മുൻസിപ്പൽ കൗൺസിലർ മാരായ ടി.അരവിന്ദാക്ഷൻ, രേവതി തുളസീദാസ് , വിലാസിനി നാരങ്ങോളി , ഇരിങ്ങൽ അടിപ്പാത വികസന സമിതി ചെയർമാൻ പടന്നയിൽ പ്രഭാകരൻ, കൺവീനർ ഇ.ദിനേശൻ , ട്രഷറർ ജിതീഷ് ടി എം , മംഗലത്ത് കേളപ്പൻ ,പുത്തുക്കാട്ട് രാമകൃഷ്ണൻ ,കെ എം ശ്രീധരൻ സബീഷ് കുന്നങ്ങോത്ത് എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe