അയനിക്കാട് അടിപ്പാത നിർമ്മാണത്തിനുള്ള ആവശ്യം ശക്തം; പൗരസമിതി കെ മുരളീധരന്‍ എംപിക്ക് നിവേദനം നൽകി

news image
Sep 20, 2022, 6:11 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാത നിർമ്മാണം പുരോഗമിക്കവേ അയനിക്കാട് അടിപ്പാത നിർമ്മാണത്തിനുള്ള ആവശ്യം ശക്തമാകുന്നു. ദേശീയപാതക്ക് കിഴക്കുവശത്തുള്ള വടകര ഭാഗത്തേക്ക് പോവണമെങ്കിൽ മൂന്നര കിലോമീറ്റർ സഞ്ചരിച്ച് പയ്യോളിയിൽ എത്തി പോകണം.

 

റോഡിന് പടിഞ്ഞാറ് ഉള്ളവർക്ക് കൊയിലാണ്ടി പേരാമ്പ്ര ഭാഗത്തേക്ക് പോവാൻ മൂന്ന് കിലോമീറ്റർ മാറി മൂരാട് ക്രാഫ്റ്റ് വില്ലേജ് കടന്നുപോകണം. അയിനിക്കാട് ഒട്ടേറെ സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും ഉണ്ട്. ജനങ്ങളും വിദ്യാർത്ഥികളും പ്രയാസപ്പെടുന്നു ഈ സാഹചര്യത്തിലാണ് അടിപ്പാത നിർമ്മിക്കപ്പെടണം എന്നുള്ള പൗരസമിതിയുടെ നിവേദനം കൺവീനർ എ നസീർ ചെയർമാൻ നടമ്മൽ ആനന്ദൻ പൗരസമിതി അംഗങ്ങളായ ധനഞ്ജയൻ ബാബു കേളോത്ത് എന്നിവർ വടകര എംപിയായ മുരളീധരന് കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe