അടിപ്പാത നിർമ്മിക്കണം; തിക്കോടിയിൽ വമ്പിച്ച ബഹുജനപ്രക്ഷോഭ പകൽ പന്ത പ്രകടനം

news image
May 25, 2023, 2:49 pm GMT+0000 payyolionline.in

നന്തി ബസാർ: തിക്കോടി ദേശീയ പാതയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വമ്പിച്ച ബഹുജനപ്രക്ഷോഭ പകൽപന്ത പ്രകടനം നടന്നു. ബഹുജനപ്രക്ഷോഭ യോഗം പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ ഉൽഘാടനം ചെയ്തു. വി.കെ.മജീദ് അദ്ധ്യക്ഷനായി. വ്യാഴാഴ്ച വൈകീട്ട് നടന്ന പ്രകടനം അക്ഷരാർത്ഥത്തിൽ ടൗണിനെ പ്രകമ്പനം കൊള്ളിച്ചു.

തിക്കോടിയിൽ അടിപ്പാതക്കായി നടന്ന പകൽ പന്ത പ്രകടനം

തിക്കോടി റെയിൽവേ സ്റ്റേഷൻ, മലബാറിലെ പ്രശസ്തമായ തെങ്ങിൻ തൈവളുത്തു കേന്ദ്രം, മണ്ണ് പരിശോധനാ കേന്ദ്രം, കോടിക്കൽ മിനി ഹാർബർ, കേരളത്തിൽ തന്നെ ഒന്നാമതെത്തുന്ന കല്ലകത്ത് ഡ്രൈവിൻ ബീച്ച്, ആരാധനാലയങ്ങൾ, പള്ളിക്കൂടങ്ങൾ എന്നിവടങ്ങളിലേക്കുള്ള ഏക വഴിക്കുവേണ്ടിയാണ് ഈ സമരം. സന്തോഷ് തിക്കോടി, ബിജുകളത്തിൽ, ആർ.വിശ്വൻ, ഉമ്മർ അരീക്കര , കെ.പി.ഷക്കീല, എൻ.കെ.കുഞ്ഞബ്ദുള്ള, ശ്രീധരൻ ചെമ്പുഞ്ചില സംസാരിച്ചു. ബ്ലോക്ക് മെമ്പർ.പി.വി. റംല, വാർഡ് മെമ്പർമാരായ കെ.പി.ഷക്കീല, വി.കെ, മജീദ്, ആർ വിശ്വൻ, കെ മുഹമ്മദലി, കെ.വി.സുരേഷ്, വി.കെ.അലി, നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe