അടിവസ്ത്രം ധരിച്ച് എം.എൽ.എ ട്രെയിനിൽ​; ചോദ്യം ചെയ്​ത സഹയാത്രികനെ ഭീഷണിപ്പെടുത്തി ; വയറിന്​ സുഖമില്ലായിരുന്നെന്ന്​ വിശദീകരണം

news image
Sep 3, 2021, 4:49 pm IST

പട്‌ന: സ്​ത്രീ യാത്രക്കാർ ഉണ്ടായിരുന്ന കമ്പാർട്ട്​മെന്‍റിൽ ബിഹാർ എം.എല്‍.എ അടിവസ്​ത്രം ധരിച്ച യാത്ര ചെയ്​തത്​ വിവാദമായി. ഇത്​ ചോദ്യം ചെയ്​ത സഹയാത്രികനെ എം.എൽ.എ അസഭ്യം പറഞ്ഞെന്നും വെടിവെക്കുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്​.

 

 

ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല്‍ ആണ് പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ കമ്പാർട്ട്​മെന്‍റിലൂടെ അടിവസ്​ത്രം മാത്രം ധരിച്ച്​ നടന്നത്​. അതേസമയം, തന്‍റെ വയറിന്​ സുഖമില്ലായിരുന്നെന്നും തിടുക്കത്തിൽ ശൗചാലയത്തിൽ പോയതുകൊണ്ടാണ്​ ഇങ്ങനെ സംഭവിച്ചതെന്നുമാണ്​ എം.എൽ.എയുടെ വിശദീകരണം. താൻ സഹയാത്രികരോട്​ മോശമായി സംസാരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

 

 

 

വ്യാഴാഴ്ച രാത്രി പ്ടനയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. ആ കമ്പാർട്ട്​മെന്‍റിലുണ്ടായിരുന്ന പ്രഹദ് പാസ്വാൻ എന്നയാളാണ് എം.എൽ.എയുടെ പ്രവൃത്തിയെ ചോദ്യം ചെയ്തത്. എം.എല്‍.എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും ക്ഷുഭിതനായ ഗോപാല്‍ മണ്ഡല്‍ തന്‍റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറഞ്ഞെന്നും പ്രഹദ് പരാതിപ്പെടുന്നു.

 

 

തനിക്കൊപ്പം നിന്ന മറ്റ്​ യാത്രക്കാരെ തല്ലുമെന്നും വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ താൻ ആർ.പി.എഫിന്​ പരാതി നൽകുകയായിരുന്നെന്നും പ്രഹദ്​ പറയുന്നു​. ഗോപൽ മണ്ഡലിനെ പിന്നീട്​ മറ്റൊരു കമ്പാർട്ട്​മെന്‍റിലേക്ക്​ മാറ്റിയാണ്​ പ്രശ്​നം പരിഹരിച്ചത്​.

ഗോപാൽ മണ്ഡൽ കടുത്ത പ്രമേഹരോഗിയാണെന്നും പെട്ടെന്ന് ശൗചാലയത്തില്‍ പോകേണ്ടി വന്നതിനാലാണ്​ വസ്ത്രം ധരിക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹത്തിന്‍റെ സുഹൃത്ത്​ കുനാൽ സിങ്​ പറയുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe