അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊച്ചിയിൽ; ഇന്ന് ലക്ഷദ്വീപിലെത്തും, പ്രതിഷേധത്തിന് സാധ്യത

news image
Jul 27, 2021, 8:43 am IST

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുൽ പട്ടേൽ അവിടെ തങ്ങിയിരുന്നു. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്.

 

നേരത്തെ എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും വൻ സാന്പത്തിക ധൂർത്ത് വാർത്തയായതോടെ  പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe