അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്രമഹോത്സവം; തിരുവാതിരക്കളിയും കുട്ടികളുടെ ഗണപതിസ്തുതിയും ഭക്തർക്ക് കുളിർമയേകി

news image
Jan 7, 2023, 10:43 am GMT+0000 payyolionline.in

പയ്യോളി :  അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ചു  ധനുമാസത്തിലെ തിരുവാതിര നാളിൽ നടത്തിയ തിരുവാതിരക്കളിയും കുട്ടികളുടെ ഗണപതിസ്തുതിയും ഭക്തർക്ക് കണ്ണിനും മനസ്സിനും കുളിർമയേകി. പരമശിവന്റെ പിറന്നാൾ ദിനമാണ് തിരുവാതിര. സ്ത്രീകളുടെ ഉത്സവദിനമായ ധനുമാസക്കുളിരിലെ തിരുവാതിരദിനത്തിൽ ക്ഷേത്ര മുറ്റത്തു തിരുവാതിര കളിയ്ക്കാനായത് അതീവ ശ്രേഷ്ഠം ആണെന്ന് ഭാരവാഹികൾ പറഞ്ഞു

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe