അനധികൃതമായി സൂക്ഷിച്ച അരിപിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തില്ല

news image
Nov 11, 2013, 5:27 pm IST payyolionline.in

വടകര : അനധികൃതമായി സൂക്ഷിച്ച അരിപിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തില്ല, അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. 4ാം തിയ്യതി വടകര ശാദിമഹലിനോട് ചേര്‍ന്നുള്ള മുറിയില്‍ അനധികൃതമായി സൂക്ഷിച്ച അരി പിടിച്ചെടുത്തെങ്കിലും  ഒരാഴ്ച പിന്നിട്ടിട്ടും  പോലീസ് കേസെടുക്കാത്തതില്‍ ദുരൂഹത. സപ്ലൈകോ ഉദ്യോഗസ്ഥര്‍  പോലീസിന്റെയും   വില്ലേജ്  ഓഫീസറുടെയും  സാന്നിധ്യത്തിലാണ് പിടികൂടി ഗോഡൌണ്‍  പൂട്ടി സീല്‍ ചെയ്തത്. ഡി.എസ്.ഒ  വഴി ടി.എസ്.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.  പോലീസിന്  അവശ്യസാധന നിയമപ്രകാരം  കേസെടുക്കാമെന്നിരിക്കെ  രാഷ്ട്രീയ സ്വാധീനവും  മറ്റു ബാഹ്യശക്തികളുടെ ഇടപെടലും കാരണമാണ് ഒരാഴ്ച കഴിഞ്ഞിട്ടും  കേസെടുക്കാതിരുന്നതെന്നുമാണ് സൂചന. 125 ചാക്ക് അരിയാണ് പിടിച്ചെടുത്തിരുന്നത്. ഇതില്‍ 53 ചാക്ക് റേഷന്‍ അരിചാക്ക്  മാറ്റിനിറച്ച് സൂക്ഷിച്ചതാണ്.നേരത്തെ വടകരയില്‍ റേഷന്‍ മൊത്ത വ്യാപാരം ചെയ്തിരുന്ന മാധവി ട്രേഡിംഗ്  കോര്‍പ്പറേഷന്  ഈ രംഗത്ത് നിന്ന് മാറിയതോടെ ചില വ്യാപാരികള്‍  ചേര്‍ന്നാണ് നടത്തിവരുന്നത്. ഈ കേന്ദ്രം മുഖേനയാണ് അരി ഇവിടെ എത്തിയതെന്നും സംശയമുണ്ട്. പോലീസ് കേസെടുത്താല്‍ നിരവധി പേര്‍ കുടുങ്ങുമെന്നതിനാലാണ്  ഉന്നത ഇടപെടലിലൂടെ കേസ് അട്ടിമറിക്കാന്‍ ശ്രമം ആരംഭിച്ചത്.തുടര്‍ നടപടി ഉണ്ടായിലെങ്കില്‍ പ്രക്ഷോഭരംഗത്തിറങ്ങുമെന്ന് പല സംഘടനകളും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe