അനധികൃതമായി സൂക്ഷിച്ച 108 പാചകവാതക സിലിണ്ടറുകൾ പിടികൂടി

news image
Jan 10, 2023, 5:59 am GMT+0000 payyolionline.in

കൊ​ല്ലം: കാ​വ​നാ​ട് ബൈ​പാ​സി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഗ്യാ​സ്​ കാ​രി​യ​റി​ൽ​നി​ന്ന് 93 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പി​ടി​കൂ​ടി. തു​ട​ർ​ന്ന് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​വ​നാ​ട് പൂ​വ​ൻ​പു​ഴ ജ​യ​കു​മാ​റി​ന്റെ വീ​ട്ടി​ൽനി​ന്ന് 15 സി​ലി​ണ്ട​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ക​ല​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല സ​പ്ലെ ഓ​ഫിസ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ജി.​എ​സ്. ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട് ക​ല​ക്ട​ർ​ക്ക് ന​ൽ​കു​മെ​ന്ന്​ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ അ​റി​യി​ച്ചു. റേ​ഷ​നി​ങ്​ ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ ബി​നി, ഉ​ല്ലാ​സ് പ്ര​സാ​ദ്, രാ​ജി, സി​ന്ധു എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe