അനധികൃത മണല്‍ക്കടത്ത് നടത്തിയ 14 വാഹനങ്ങള്‍ റെവന്യൂ അധികൃതര്‍ പിടികൂടി

news image
Oct 29, 2013, 10:00 pm IST payyolionline.in

കൊയിലാണ്ടി :  അനധികൃതമായി  മണല്‍ കടത്തുകയായിരുന്ന 11 ടിപ്പര്‍ ലോറികളും മണ്ണെടുക്കാന്‍  ഉപയോഗിച്ചിരുന്ന മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും കൊയിലാണ്ടി തഹസില്‍ദാര്‍ സജീവ്‌ ദാമോദറും സംഘവും പിടികൂടി. നടുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ടിപ്പര്‍ ലോറികളും എസ്കവേറ്ററുകളും പിടിച്ചെടുത്തത്. ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലും  മണ്ണ് കൊണ്ടുപോകാന്‍ റവന്യു അധികൃതര്‍ അനുമതി നല്‍കാറില്ല. ഇത് ലംഘിച്ച് മണ്ണ് കടത്തിയതിനും പെര്‍മിറ്റില്ലാതെ മണ്ണടിച്ചതിനുമാണ്  വാഹനങ്ങള്‍  പിടികൂടിയത്. കാപ്പാട് കടപ്പുറത്തുനിന്ന് അനധികൃതമായി  മണല്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്ന ഒരു ഒമ്നി വാനും ഒരു ഗുഡ്സ് ഓട്ടോറിക്ഷയും തഹസില്‍ദാറും സംഘവും പിടികൂടി. ഡെപ്യുട്ടി  തഹസില്‍ദാര്‍മാരായ പി. പ്രേമന്‍, സി. കെ രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈ വര്‍ഷം റവന്യു അധികൃതര്‍ പിടിച്ചെടുത്ത 45 വാഹനങ്ങള്‍ താലൂക്ക് ഓഫീസ് വളപ്പില്‍ ഉണ്ട്. മണല്‍ കടത്തുന്ന വാഹനങ്ങള്‍ കലക്ടറുടെ അനുമതിയോടെ മാത്രമേ വിട്ടുനല്‍കുകയുള്ളൂ.

മണല്‍ കടത്തിയ വാഹനങ്ങള്‍ കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ പിടിച്ചിട്ട നിലയില്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe