അന്തരിച്ച എംഎല്‍എ വിജയദാസിന്‍റെ മക്കളിലൊരാള്‍ക്ക് ജോലി; മന്ത്രിസഭാ തീരുമാനം

news image
Feb 24, 2021, 6:11 pm IST

തിരുവനന്തപുരം: അന്തരിച്ച എംഎല്‍എ കെ വി വിജയദാസിന്‍റെ മക്കളിലൊരാള്‍ക്ക് ജോലിനല്‍കാന്‍ മന്ത്രിസഭാ തീരുമാനം. എന്‍ട്രി കേഡറിലാണ് ജോലി നല്‍കുക. ജനുവരി 18 ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് എംഎല്‍എ അന്തരിച്ചത്.

അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതിപ്രകാരം ചാലക്കുടി വലയങ്ങര വീട്ടില്‍ ശശികുമാറിന്‍റെ ഭാര്യ അംബികാ സുനിക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe