അന്താരാഷ്ട്ര യോ​ഗ ദിനം: നാളെയും മറ്റന്നാളും പ്രധാനമന്ത്രി ജമ്മു കശ്മീർ സന്ദർശിക്കും

news image
Jun 19, 2024, 1:36 pm GMT+0000 payyolionline.in

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയും മറ്റന്നാളും ജമ്മുകശ്മീര്‍ സന്ദർശിക്കും. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ അനുബന്ധിച്ചാണ് മോദിയുടെ സന്ദർശനം. 1500 കോടിയുടെ പദ്ധതികളും മോദി  ഉദ്ഘാടനം ചെയ്യും. മൂന്നാംതവണയും പ്രധാമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി ജമ്മുകശ്മീര്‍ സന്ദർശിക്കുന്നത്. അന്താരാഷ്ട്ര യോഗദിനമായ ഇരുപത്തിയൊന്നാം തീയ്യതി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിലെ യോഗയ്ക്ക് നേതൃത്വം നല്‍കും. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍  ജമ്മുകശ്മീരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe