ദില്ലി : അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ശനിയാഴ്ച രാഹുലിന്‍റെ വാദം വിശദമായി കേട്ട കോടതി എതിർഭാഗത്തിന് മറുപടി നൽകാൻ സമയം അനുവദിക്കുകയായിരുന്നു. ഇന്ന് തന്നെ അപ്പീലിൽ വിധി പറയാനും സാധ്യതയുണ്ട്. ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് വാദം കേൾക്കുന്നത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുലും തന്‍റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
അപകീർത്തി കേസ്: രാഹുലിന്റെ അപ്പീലിൽ അന്തിവാദം ഇന്ന്, വിധി പറയാൻ സാധ്യത
May 2, 2023, 2:28 am GMT+0000
payyolionline.in
അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ, നിരീക്ഷണം തുടർന്ന് വനംവകുപ്പ്
സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ: മുൻ സുഹൃത്തിനായി അന്വേഷണം ഊർജിതം, ആതിരയുടെ ..