ദില്ലി : മോദി പരാമര്‍ശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുൽ നൽകിയ ഹർജി റാഞ്ചി കോടതി തള്ളി. മോദി പരാമർശത്തിൽ രാഹുലിനെതിരെ റാഞ്ചിയിലും ഒരാൾ പരാതി നൽകിയിരുന്നു.
പ്രദീപ് മോദിയെന്നയാളാണ് കോലാർ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്. മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുണ്ട്.