ദില്ലി: അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം നടന്നതായി സംശയം. ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയാണ്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ അർധനരാത്രിയോടെയാണ് സുവർണ്ണ ക്ഷേത്രത്തിന് സമീപം വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചതിനെതുടർന്ന് പൊലീസ് എത്തിയത്. സ്ഫോടന സാധ്യത തള്ളുന്നില്ലെന്നും, മേഖലയാകെ നിരീക്ഷണം ശക്താക്കിയെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.
അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; പരിശോധന ശക്തമാക്കി പൊലീസ്
May 11, 2023, 1:47 am GMT+0000
payyolionline.in
ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും; ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ് ..
താനൂർ ബോട്ട് അപകടം; ബോട്ടിലെ സഹായികളായ 3 പേർ കൂടി അറസ്റ്റിൽ