അമ്മയ്ക്കു പിന്നാലെ മകളും.. ; പട്ടാമ്പിയില്‍ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

news image
Apr 8, 2024, 4:57 am GMT+0000 payyolionline.in

പട്ടാമ്പി (പാലക്കാട്): വല്ലപ്പുഴയിൽ വീട്ടിനുള്ളിൽ പെ‍ാള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു മകൾ നിവേദയും (6) ചികിത്സയിലുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പെ‍ാള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളെ പൊള്ളലേറ്റ പരുക്കുകളോടെയും കണ്ടെത്തി. ബീനയുടെ ഭർത്താവു പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലെ‍ാരിക്കലാണു നാട്ടിലെത്തുന്നത്. വീട്ടിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കെ‍ാപ്പമാണു ബീനയും മക്കളും താമസം.

 

ഒ‍ാടിട്ട വീടിന്റെ മുകളിലെ മുറിയിലാണു ബീനയും കുട്ടികളും കിടന്നിരുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ടു വീട്ടുകാർ ഉണർന്നപ്പോൾ തീ കണ്ടതിനെത്തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ മുറി തുറന്ന് ഇവരെ ആശുപത്രിയിലെത്തിച്ചത്. മരണകാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്കു ശേഷം മാത്രമേ അറിയാനാകൂ എന്നും പെ‍ാലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe