അയനിക്കാട് ഡിവൈഎഫ്ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു

news image
Nov 29, 2021, 10:56 pm IST payyolionline.in

പയ്യോളി : ഡി വൈ എഫ് ഐ പയ്യോളിനോർത്ത്മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. അയനിക്കാട് പാലേരി മുക്കിൽ വച്ച് നടന്ന പരിപാടി സി പി ഐ എം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ പയ്യോളി നോർത്ത് മേഖല സെക്കുലർ യൂത്ത് ഫെസ്റ്റ് എം പി ഷിബു ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

എം എ വിനോദൻ അധ്യക്ഷനായി. സി പി ഐ എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, പി സി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ഇ വിഷ്ണു രാജ് സ്വാഗതവും വി രവീന്ദ്രൻ നന്ദിയും പറഞ്ഞു. ചെമ്പരുന്ത്  റോക്കിംഗ് ഫാക് ബാന്റിന്റെ നാടൻപാട്ടും, പ്രാദേശിക കലാകാരന്മാരുടെ ഗാനമേളയും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe