അയനിക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റി രൂപീകരിച്ചു

news image
Sep 6, 2021, 8:16 pm IST

പയ്യോളി: മുനിസിപ്പാലിറ്റിയിലെ എട്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നീ ഡിവിഷനുകൾ ഉൾപ്പെട്ട അയനിക്കാട് മേഖലയിലെ മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ       ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികളായി  ഫൈസൽ നല്ലളം(ചെയർമാൻ) കെ.ടി.സെയ്തുമുഹമ്മദ്, ഇബ്രാഹിം കുട്ടി ഷാമിയാന, അബൂബക്കർ ആമിനാസ് (വൈസ് ചെയർമാൻമാർ), റഫീഖ് കുണ്ടാടേരി (ജനറൽ കൺവീനർ), തച്ചിലേരി അസ്സയിനാർ, മുആദ് മഹ്റുഫ്, നിഷാദ് മരവന്റകണ്ടി (കൺവീനർമാർ), ഫവാസ് കാട്ടടി(ട്രഷറർ), നടയിൽ കുഞ്ഞമ്മദ് (ഓർഗനൈസിങ് കൺവീനർ).

ഗൾഫ് കോഡിനേറ്റർമാരായി മുസ്തഫ തവക്കൽ, ഹമീദ് അയനിക്കാട്, കെ.കെ.നവാസ്, കെ.ടി.അസ്മത്ത്, ഫിറോസ് പാലേരി എന്നിവരെയും തിരഞ്ഞെടുത്തു. പരിപാടി കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മടത്തിൽ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മൂസമാസ്റ്റർ മടിയാരി, ട്രഷറർ എ.സി.അസീസ് ഹാജി,  ഗ്ലോബൽ കെഎംസിസി മുനിസിപ്പൽ  ജനറൽ സെക്രട്ടറി ഫവാസ് കാട്ടൊടി, നിയോജകമണ്ഡലം വനിതാലീഗ് ജനറൽ സെക്രട്ടറി നജ്മ മഠത്തിൽ, ഇബ്രാഹിംകുട്ടി, ഷാമിയാന, ഫൈസൽ നല്ലളം, സിദ്ധീഖ് എന്നിവർ സംസാരിച്ചു.  കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൻ്റ സൈക്യാട്രി ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വിജയിച്ച ഡോക്ടർ ആയിഷ സെബിൻ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അൻഫാൽ അബ്ദുൾ നാസർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. കെ.ടി സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. റഫീഖ് കുണ്ടാടേരി സ്വാഗതവും തച്ചിലേരി അസ്സയിനാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe