അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് ആൾദൈവം നിത്യാനന്ദ

news image
Jan 22, 2024, 4:27 am GMT+0000 payyolionline.in

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദ. തന്‍റെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ കൈലാസത്തിലെ ഹിന്ദുമഹാചാര്യനായ നിത്യാനന്ദ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്.

ചരിത്രപരവും അസാധാരണവുമായ ഈ ചടങ്ങ് പാഴാക്കരുതെന്നും നിത്യാനന്ദ പറയുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ദിനത്തിലെ സമയക്രമവും പങ്കുവെച്ചിട്ടുണ്ട്.

ബാലപീഡനവും ബലാത്സംഗവും അടക്കം നിരവധി കേസുകളിലെ പ്രതിയാണ് നിത്യാനന്ദ. 2019 മുതൽ പിടികിട്ടാപ്പുള്ളിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകളിൽ നിന്ന് രക്ഷ നേടിയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഇക്വഡോർ തീരത്ത് ചെറുദ്വീപ് വിലക്ക് വാങ്ങുകയും കൈലാസ എന്ന രാജ്യം രൂപീകരിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe