കൊയിലാണ്ടി: അരിക്കുളത്തെ അഹമ്മദ് ഹസൻ റിഫായിയെ (12) ഐസ് ക്രീമിൽ വിഷം ചേർത്ത് കൊല ചെയ്ത സംഭവത്തിൽ പ്രതി അരിക്കുളം കോറോത്ത് താഹിറയെ (38 )തെളിവെടുപ്പിനായി അരിക്കുളത്തെത്തിച്ചു. ഡി. വൈ.എസ്.പി.ആർ.ഹരിപ്രസാദ് എസ്.ഐ.മാരായ അനീഷ്, ശൈലേഷ്, തുടങ്ങിയ പോലീസ് സംഘത്തോടൊപ്പമാണ് തെളിവെടുപ്പിനെത്തിയത്.
ഫോറൻസിക് വിഭാഗം, ഫിംഗർ പ്രിൻ്റ് വിഭാഗവും പരിശോധന നടത്തി. വന്ന വഴി, ഉപക്ഷിച്ച ഐസ് ക്രീം ഫാമിലി പാക്ക്, തുടങ്ങിയവ പരിശോധിച്ചു. തെളിവെടുപ്പിനു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. തെളിവെടുപ്പിനെത്തിയപ്പോൾ വൻ ജനാവലിയാണ് തെളിവെടുപ്പ് കാണാനായി എത്തിയിരുന്നു.