അരിക്കുളത്ത് ഗ്രാമ സഭയിൽ പങ്കെടുക്കാനെത്തിയ വയോധിക ബൈക്ക് തട്ടി മരിച്ചു

news image
Oct 3, 2023, 3:52 pm GMT+0000 payyolionline.in
കൊയിലാണ്ടി: കാരയാട് അരിക്കുളം ഗ്രാമ പഞ്ചായത്ത്  ഒന്നാംവാർഡ് ഗ്രാമസഭയിൽ പങ്കെടുക്കാൻ കാരയാട് എ.എൽ.പി സ്കൂളിലേക്ക് പോവുകയായിരുന്ന വയോധിക ബൈക്ക് തട്ടി മരിച്ചു. തിരുവങ്ങായൂർ പിള്ളേന്ന് കണ്ടിമീത്തൽ പെണ്ണുട്ടി (78) യാണ് മരിച്ചത്. ചൊച്ചാഴ്ച വൈകീട്ടായിരുന്നു സംഭവം.ഭർത്താവ്: പരേതനായ ഒ.ടി. കനിയൻ. മക്കൾ :മിനി,വിനോദ്, വിനീഷ്. മരുമക്കൾ: വാസു (ബാലുശ്ശേരി ), റീജ വിനോദ് (കാവുന്തറ ), ഷൈമ വിനീഷ് നരക്കോട് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe