അരിക്കുളം : അരിക്കുളം പഞ്ചായത്തിൽ പേപ്പട്ടിയുടെ ആക്രമണം. പഞ്ചായത്തിലെ തിരുവങ്ങായൂർ പ്രദേശത്താണ് സംഭവം. ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം രണ്ടുപേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പാറുകുന്നത്ത് ആഷിക്കിന്റെ മൂന്നുവയസ്സുകാരിയായ മകളെ നായ ആക്രമിച്ചു. കുഞ്ഞിന്റെ കരച്ചിൽകേട്ട് മാതാവ് ഓടിയെത്തിയപ്പോൾ നായ കുഞ്ഞിനെ കടിച്ചുവലിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർചേർന്നാണ് കുഞ്ഞിനെ നായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. നാട്ടുകാരും മാതാവും ചേർന്ന് കുഞ്ഞിനെ ഉടൻതന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചു. അതിനുശേഷം മൂത്തമകനെയും നായ ആക്രമിച്ചു.