അരിക്കുളത്ത് വീട് കുത്തിതുറന്ന് നാലാം തവണയും മോഷണംശ്രമം; സി.സി.ടി.വി. ദൃശ്യം പുറത്തുവിട്ടു- വീഡിയോ

news image
Sep 22, 2023, 12:06 pm GMT+0000 payyolionline.in

കൊയിലാണ്ടി: അരിക്കുളത്ത് ഭാവുകം വീട്ടിൽ നാലാം തവണയും മോഷണംശ്രമം.  അരിക്കുളത്തെഅദ്ധ്യാപക ദമ്പതികളായ ബാലകൃഷ്ണൻ്റെയും വിജയകുമാരി ടീച്ചറുടെ വീടായ ഭാവുകത്തിലാണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ദമ്പതികൾ ഇപ്പോൾ പാലക്കാട് ആണ് താമസം. മോഷ്ടാക്കൾ കയറിയ ഉടനെ ഇവരുടെ മൊബൈലിലെക്ക് അറിയിപ്പ് വന്നിരുന്നു. ഇവരുടെ മകൻ കോഴിക്കോട് ഇ.സി എച്ച്.എസ് ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ വീട്ടിലെത്തി പരിശോധിച്ചു ശേഷം കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

 

പോലീസ് പുറത്തുവിട്ട മോഷ്ടാക്കളുടെ സി.സി.ടി.വി.ദൃശ്യം

കൊയിലാണ്ടി എസ്.ഐ അനീഷ് വടക്കയിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.ഈ വർഷം
ഇത് നാലാം തവണയാണ് മോഷണശ്രമം നടക്കുന്നത്. കഴിഞ്ഞ തവണ 3000 രൂപയും, ലോക്കറിൻ്റെ ചാവിയും നഷ്ടപ്പെട്ടിരിരുന്നു. കൂടാതെ മോഷ്ടാക്കൾ വാതിൽ കുത്തിതുറന്നത് കാരണം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. വീട് പൂട്ടി പോകുന്നവർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് എസ്.ഐ അനീഷ് വടക്കയിൽ പറഞ്ഞു. ഭാവുകം വീട്ടിൽ മോഷണശ്രമം നടക്കുന്നുണ്ടെങ്കിലും കാര്യമായ ഒന്നും ലഭിക്കുന്നില്ല. എന്നാൽ കുത്തിതുറക്കുന്നതിനാൽ നാശനഷ്ടം വലുതാണെന്ന് വീട്ടുകാർ പറഞ്ഞു.


.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe