അരി വാരിയെടുക്കാന്‍ വൃദ്ധനെ സഹായിച്ച വടകരയിലെ പോലീസുകാരന്റെ ചിത്രം വൈറലായി

news image
Jul 26, 2021, 3:24 pm IST

വടകര :  പോലീസിലെ  മനുഷ്യത്വരംഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  അരി വാരിയെടുക്കാന്‍ വൃദ്ധനെ സഹായിച്ച  വടകര  ട്രാഫിക് പോലീസ് സ്റ്റേഷനിലെ   ഡ്രൈവര്‍  എസ് സി പി ഒ പ്രദീപന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.

 

 

അരിയുമായി റോഡിലൂടെ നടന്നു  പോകുകയായിരുന്ന വൃദ്ധന്റെ കൈയില്‍ നിന്നു സഞ്ചി താഴെ വീണ്   റോഡില്‍  അരി  ചിതറിയപ്പോള്‍ പെറുക്കിയെടുക്കാന്‍ ബുദ്ധിമുട്ടുന്ന വൃദ്ധന്റെ  അരികിലേക്ക്  പ്രദീപന്‍ ഓടിയെത്തുകയായിരുന്നു. മുഴുവന്‍ അരിയും വാരിയെടുത്ത് സഞ്ചിയിലാക്കാന്‍  അദ്ദേഹം സഹായിച്ചു. പോലീസ് വേഷത്തിലുള്ള ആളുടെ സാന്നിധ്യം വയോധികനേ അമ്പരിപ്പിച്ചെങ്കിലും ചെറുപുഞ്ചിരിയോടെ പ്രദീപന്‍ ആളെ യാത്രയാക്കി. ഇതിനിടയില്‍  ഹോംഗാര്‍ഡ് ശശി എടുത്ത ചിത്രമാണ് ഇപ്പോള്‍  സോഷ്യല്‍  മീഡിയയില്‍ നിറഞ്ഞതും അഭിനന്ദന പ്രവാഹത്തിന് വഴി തുറന്നതും. തോടന്നൂര്‍ കന്നിനട സ്വദേശിയാണ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് പ്രദീപന്‍.

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe