അര്‍ബ്ബന്‍ ബാങ്കിലെ നിയമനം; ക്രമക്കേട് ആരോപിച്ച് യൂത്ത്കോണ്‍ഗ്രസ് ധര്‍ണ്ണ

news image
Oct 18, 2013, 5:00 pm IST payyolionline.in

പയ്യോളി :  അര്‍ബ്ബന്‍ ബാങ്ക് നിയമനത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപെട്ട് മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. സഹകരണ വകുപ്പിന്റെ ഉത്തരവുണ്ടായിട്ടും വികലാംഗ നിയമനം നടത്താതെ മറ്റു നിയമനങ്ങള്‍ നടത്തിയ ബാങ്ക് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ പയ്യോളി പേരാമ്പ്ര റോഡിലെ ബാങ്കിന് മുന്‍പിലെത്തി  പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പയ്യോളി  എസ്.ഐ.സുദനന്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്തു.

വടകര പാര്‍ലിമെന്റ് മണ്ഡലം സെക്രട്ടറി ശീതള്‍ രാജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു.  വടക്കയില്‍ ഷഫീക്ക്,  നിധിന്‍ പൂഴിയില്‍, എന്‍.എം.മനോജ്‌, സി.കെ.ഷാനവാസ്, യാതീഷ് പെരിങ്ങാട്, പ്രവീണ്‍ നടുക്കുടി, രജീഷ് പെരിങ്ങാട്, കെ.കെ.അന്‍വര്‍, ഇ.സൂരജ്, കെ.കെ.ബാബു, സജീന്ദ്രന്‍ പെരിങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

ആരോപണം വാസ്തവ വിരുദ്ധമെന്ന് ബാങ്ക് അധികൃതര്‍

പയ്യോളി: ബാങ്കിലെ നിയമനത്തില്‍ വികലാംഗ സംവരണം അട്ടിമറിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വികലാംഗ സംവരണം നടപ്പില്‍ വരുത്തുവാന്‍ വേണ്ടി ജൂനിയര്‍ ക്ലാര്‍ക്കിന്റെ തസ്തിക നീക്കി വെക്കുകയും പ്രസ്തുത നിയമനം നടത്തുന്നതിന് സഹകരണ സര്‍വ്വീസ് പരീക്ഷ ബോര്‍ഡിനോട്  അപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് പത്രകുറിപ്പില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe