അറസ്റ്റിലായ ഐ.എ.എസ് ഓഫീസർക്കൊപ്പമുള്ള അമിത് ഷായുടെ ചിത്രം പോസ്റ്റ് ചെയ്തു; സംവിധായകനെതിരെ കേസ്

news image
May 16, 2022, 4:27 pm IST payyolionline.in

അഹമ്മദാബാദ്: അറസ്റ്റിലായ ഐ.എ.എസ് ഓഫീസറോടുത്തുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ സംവിധായകൻ അവിനാശ് ദാസിനെതിരെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് കേസെടുത്തു. അമിത് ഷായുടെ പ്രതിഛായക്ക് ദോഷം വരുത്താനുള്ള ശ്രമമാണിതെന്ന് ആരോപിച്ചാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

 

കള്ളപ്പണം വെളിപ്പിച്ച കേസിൽ എൻഫോസ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പൂജ സിൻങ്കലിനോടപ്പമുള്ള അമിത് ഷായുടെ ഫോട്ടോയാണ് അവിനാശ് ദാസ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഐ.എ.എസ് ഓഫീസറെ അറസ്റ്റുചെയ്യുന്നതിന് മുൻപുള്ള ഫോട്ടോയാണിതെന്ന് പറഞ്ഞാണ് സംവിധായകൻ ഫോട്ടോ പങ്കുവെച്ചത്. എന്നാൽ ഫോട്ടോ അഞ്ച് വർഷങ്ങൾക്കുമുമ്പ് എടുത്തതാണെന്നും അമിത് ഷായുടെ പ്രതിഛായക്ക് ദോഷം വരുത്താനും ആളുകളിൽ സംശയമുണ്ടാക്കാനുമാണ് സംവിധായകൻ ഫോട്ടോ പങ്കുവെച്ചത് എന്നും പൊലീസ് പറയുന്നു.

പൂജയുടെ വീട്ടുൽനിന്നും പണം പിടിച്ചെടുക്കുന്ന ദൃശ്യങ്ങൽ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വിവിധ വകുപ്പുകൾ ചുമത്തിയാണ് ദാസിനെതിരെ കേസ് എടുത്തിരിക്കുന്നത്. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ പങ്കുവെച്ചു എന്നാരോപിച്ച് ദാസിനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe