24
Tuesday
Nov 2020
Home > ആര്യകല്‍പ

അഴിയൂരില്‍ അക്രമം: നാല് ആര്‍ എം പിക്കാര്‍ക്ക് പരിക്ക്

Thursday 28 APRIL 2016

വടകര: അഴിയൂര്‍ കോറോത്ത് റോഡിലുണ്ടായ അക്രമത്തില്‍ നാല് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മന്നംകുന്നത്ത് പ്രനോജ്(30), വരേരി കുനിയില്‍ താഴ ഷാനി(42), പെരുവയല്‍കുനി ജിജോരാജ് (30), വാരേരി കുനിയില്‍ രാജു(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സംസാരിച്ചു നില്‍ക്കവെ കാറിലെത്തിയ എട്ടംഗ സി.പി.എം സംഘം ആക്രമിച്ചെന്നാണ് പരാതി. ചോമ്പാല പോലീസ് സ്ഥലത്തെത്തി. അക്രമികള്‍ സഞ്ചരിച്ച സ്കോര്‍പിയോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!