അഴിയൂര്‍ ദേശിയപാത; വിശദമായ യോഗം വിളിക്കും-  പ്രവൃത്തി താൽകാലികമായി നിർത്തി വയ്ക്കും

news image
Jul 26, 2022, 10:28 pm IST payyolionline.in

വടകര:  ദേശീയപാത വികസത്തില്‍ ടോള്‍ബൂത്ത് വരുന്ന അഴിയൂരിലെ മുക്കാളി -കുഞ്ഞിപളളി ഭാഗങ്ങളില്‍  സഞ്ചാരം തടസപ്പെടുന്നത് പരിശോധിക്കാന്‍ വിശദമായ യോഗം വിളിക്കും കെ.കെ.രമ എം എൽ എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കര്‍മ്മസമതി പ്രവര്‍ത്തകരും ചേർന്ന കുടിയാലോചന യോഗമാണ് ഇത് തീരുമാനിച്ചത്. ഇവിടങ്ങളിലെ സര്‍വ്വീസ് റോഡ്, വെളളം ഒഴുകാനുളള ഓവുചാല്‍,റോഡിന് തൊട്ടടുത്ത താമസക്കാരുടെ സഞ്ചാരം എന്നീ കാര്യങ്ങളില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ സ്ഥലം എം.പി, പ്രൊജക്ട് ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു.

 

മുക്കാളി -കുഞ്ഞിപളളി ഭാഗങ്ങളില്‍  നടന്ന ജനപ്രതിനിധികളും കര്‍മ്മസമതി പ്രവര്‍ത്തകരും ചേർന്ന കുടിയാലോചന അഴിയൂര്‍ ദേശിയപാത

ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രവൃത്തി താൽകാലികമായി  നിർത്തി വയ്ക്കും. റോഡിന് ഇരുഭാഗങ്ങളിലും സംരക്ഷണ ഭിത്തി ഉയരത്തില്‍ കെട്ടുമ്പോള്‍ പല വീടുകളിലേക്കും റാമ്പ് വഴിയുളള പ്രവേശനം അസാധ്യമാവും. ഓവുചാലുകളിലൂടെ വരുന്നവെളളം ജനവാസ കേന്ദ്രങ്ങളില്‍ തുറന്നുവിടാതെ പൊതു തോടുകളിലേക്ക് ഒഴുക്കണമെന്നാണ് കര്‍മ്മസമിതിയുടെ ആവശ്യം. ചർച്ചകളിൽ .കെ.കെ.രമ എം.എല്‍.എ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഗിരിജ, ശശിധരന്‍ തോട്ടത്തില്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, റീന രയരോത്ത്, പ്രമോദ് മാട്ടാണ്ടി,കെ.കെ. ജയചന്ദ്രന്‍, പി.ബാബുരാജ്, വി.പി.പ്രകാശന്‍, പ്രദീപ് ചോമ്പാല, പി.പി.ശ്രീധരന്‍, ഹാരിസ് മുക്കാളി, മുബാസ് കല്ലേരി, എ.ടി.ശ്രീധരന്‍, വി. കെ  അനിൽ കുമാർ,   കെ. പി.വിജയൻ ദേശീയ പാത പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe