അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിട ഉദ്‌ഘാടനം 16ന്

news image
May 12, 2023, 1:33 am GMT+0000 payyolionline.in

അഴിയൂർ : മാഹി റെയിൽവേ സ്റ്റേഷന് സമീപം നിർമ്മാണം പൂർത്തിയായ അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം പതിനാറിന് പതത് മണിക്ക് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആധുനികസൗകര്യങ്ങളോടെ 416.63 സ്ക്വയർമീറ്റർ വിസ്തൃതിയിൽ 98 ലക്ഷം രൂപ ചിലവിൽ ഭിന്ന ശേഷി സൗഹൃദമായാ മൂന്ന് നില കെട്ടിടം നിർമിച്ചത്. 1895 ൽ ആരംഭിച്ച ഈ രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ അഴിയൂർ, ഒഞ്ചിയം പഞ്ചായത്തുകൾ പൂർണമായും, ഏറാമല പഞ്ചായത്ത് ഭാഗീകമായും വരുന്നുണ്ട്.

പഴയകെട്ടിടം പൊളിച്ചുമാറ്റി 2019 സെപ്റ്റംമ്പറിലാണ് പണി തുടങ്ങിയത്. കോവിഡ് കാരണം നവീകരണം നീണ്ടുപോവുകയായിരുന്നു. നിലവിൽ അഴിയൂർ എ ഇ ഒ സമീപത്ത് വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പരിപാടി നടത്തിപ്പിനായ് സ്വാഗത സംഘം രൂപവത്ക്കരിച്ചു . യോഗം അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

അനുഷ ആനന്ദസദനം, പി ശ്രീധരൻ, കെ പി പ്രമോദ്, പ്രദീപ് ചോമ്പാല, കെ പി രവീന്ദ്രൻ, മുബാസ് കല്ലേരി, വി പി പ്രകാശൻ, ശുഹൈബ് അഴിയൂർ, കെ എ സുരേന്ദ്രൻ, പി പി പ്രിജിതത് കുമാർ, സാഹിർ പുനത്തിൽ, പി.കെ.പ്രീത , റീന രയരോത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ആയിഷ ഉമ്മർ (ചെയർ), രമ്മ്യ കരോടി (ജന.കൺ), പി എം സുനിൽകുമാർ (ട്രഷ)
പടം നിർമ്മാണം പൂർത്തിയായ അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe