അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്‌ 3,600 കോടി

news image
Nov 26, 2013, 2:46 pm IST payyolionline.in

ചെന്നൈ: റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്കനുസരിച്ച്‌ 3652.3 കോടി രൂപ അവകാശികളില്ലാതെ ബാങ്കുകളില്‍ അവശേഷിക്കുന്നു.ഇതില്‍ അധികവും ഗ്രാമീണമേഖലയിലെ സേവിംഗ്‌സ്‌ ബാങ്ക്‌ നിക്ഷേപങ്ങളാണ്‌. രാജ്യത്ത്‌ 1.33 കോടി അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതായും ആര്‍.ബി.ഐ. വ്യക്‌തമാക്കി. 2012 ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്‌.
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലും അസോസിയേറ്റ്‌ ബാങ്കുകളിലുമായി മാത്രം അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്‌ 714 കോടിയാണ്‌. തൊട്ടുപിന്നില്‍ 525 കോടിയുമായി കാനറാ ബാങ്കാണ്‌.

രണ്ടു വര്‍ഷമായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളെ പ്രവര്‍ത്തനരഹിത അക്കൗണ്ടുകളായാണ്‌ കണക്കാക്കുന്നത്‌. ഈ അക്കൗണ്ടുകളില്‍ പിന്നീട്‌ എട്ടുവര്‍ഷം പലിശ വരവുവയ്‌ക്കലും സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കലുമൊഴികെ ഇടപാടുകള്‍ ഒന്നും നടക്കാത്തപക്ഷം അവയിലെ നിക്ഷേപങ്ങളെ അവകാശികളില്ലാത്തതായി പരിഗണിക്കും. പിന്നീടു തിരിച്ചറിയല്‍ രേഖകളടക്കമുള്ളവ ഹാജരാക്കി ഉടമ താന്‍ തന്നെയെന്നു ബാങ്കിനെ ബോധ്യപ്പെടുത്താത്തിടത്തോളം നിക്ഷേപം പിന്‍വലിക്കാനാവില്ലെന്നു സാരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe